ജനവാസ മേഖലയിലെ കാർഷികവിളകൾ നശിപ്പിച്ച് വീണ്ടും കാട്ടാനയുടെ വിളയാട്ടം.

ജനവാസ മേഖലയിലെ കാർഷികവിളകൾ നശിപ്പിച്ച് വീണ്ടും കാട്ടാനയുടെ വിളയാട്ടം.
alternatetext

കോതമംഗലം: കുറച്ചു ദിവസങ്ങൾക്കു ശേഷം പൈങ്ങോട്ടൂർ -ചാ​ത്ത​മ​റ്റം ജനവാസമേഖ​ല​യി​ല്‍ വീ​ണ്ടും കാട്ടാനയുടെ ശല്യം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയിലെ നിരവധിപേരുടെ കാർഷികവിളകൾ കാട്ടാന നശിപ്പിച്ചു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനും, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനും അധികൃതർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.