കേരളക്കരയാകെ വിവാദ ചർച്ചകളിൽ താരമായ നവകേരളബസ് കോഴിക്കോട് ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും.

കേരളക്കരയാകെ വിവാദ ചർച്ചകളിൽ താരമായ നവകേരളബസ് കോഴിക്കോട് ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും.
alternatetext

കോഴിക്കോട്: കേരളക്കരയാകെ വിവാദ ചർച്ചകളിൽ താരമായി മാറിയ നവകേരളബസ് ഇനിമുതൽ കോഴിക്കോട്–ബെംഗളൂരു റൂട്ടില്‍ സർവീസ് നടത്തും. 1,171 രൂപ ടിക്കറ്റ് നിരക്കിൽ കല്‍പറ്റ, ബത്തേരി, മൈസൂരു, ബെംഗളൂരുവിലെ സാറ്റ്‌ലെറ്റ്, ശാന്തിനഗര്‍ എന്നിവിടങ്ങളിലെ പരിമിത സ്റ്റോപ്പുകളിലൂടെ ഗരുഡ പ്രീമിയം എന്ന പേരിൽ ഞായറാഴ്ച മുതലാണ് സര്‍വീസ് തുടങ്ങുന്നത്. കോഴിക്കോട്ട് നിന്നും പുലർച്ചെ നാലിന് പുറപ്പെടുന്ന ബസ് 11.35ന് ബെംഗളൂരുവില്‍ എത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 2.30ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും.