തൊടുപുഴ: കഴിഞ്ഞ ഒരു മാസത്തിന് മുകളിലായി തൊടുപുഴ കരിങ്കുന്നം ഇല്ലിചാരിയിൽ പ്രദേശവാസികളിൽ ഭീതി നിറച്ചുകൊണ്ട് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന അജ്ഞാത ജീവി പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. നായകൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ അജ്ഞാത ജീവി ആക്രമിച്ചു കൊലപ്പെടുത്തിയതിനെ തുടർന്നാണ് പ്രദേശവാസികൾ പരാതി നൽകിയത്. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിയുകയും, പ്രദേശവാസികളിൽ ചിലർ പുലിയെ കണ്ടതായി പറയുകയും ചെയ്തതോടെ ആണ് അജ്ഞാതജീവി തന്നെയാണെന്ന് ഉറപ്പിച്ചത്. കരിങ്കുന്നം ഇല്ലിചാരി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് വനം വകുപ്പ് ഉറപ്പിച്ചതോടെ നാട്ടുകാർ കടുത്ത ഭീതിയിലായിരിക്കുകയാണ്.
2024-04-20