തൊടുപുഴ: ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തൊടുപുഴ അമരംകാവിനു സമീപം പുളിഞ്ചോട് കടവിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തട്ടക്കുഴ ഓലിക്കാമറ്റം മഠത്തിൽ അഖിൽ ചന്ദ്രനാണ് (30) ജീവൻ നഷ്ടപ്പെട്ടത്.
മരണം സംഭവിച്ചത്. അഖിൽ ഒഴുക്കിൽ പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ അടുത്ത കടവിൽ ഉണ്ടായിരുന്നവരാണ് യുവാവിനെ കരക്കെത്തിച്ചത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുകയായിരുന്നു മരണമടഞ്ഞ അഖിൽ.