പ്രധാനമന്ത്രിക്കെതിരായി മോശം പരാമർശം നടത്തിയ യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രിക്കെതിരായി മോശം പരാമർശം നടത്തിയ യുവാവ് അറസ്റ്റില്‍
alternatetext

പ്രധാനമന്ത്രിക്കെതിരായി മോശം പരാമർശം നടത്തിയ യുവാവ് അറസ്റ്റില്‍. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് 26 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മസ്തൂരി ടൗണില്‍ നിന്നാണ് അരവിന്ദ് കുമാർ സോണിയെ അറസ്റ്റ് ചെയ്തതെന്ന് ബിലാസ്പൂർ അഡീഷണല്‍ പോലീസ് സൂപ്രണ്ട് (റൂറല്‍) അർച്ചന ഝാ പറഞ്ഞു.

ശനിയാഴ്ച ഭദോര ഗ്രാമത്തില്‍ നടന്ന പൊതുയോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സോണി പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ബിലാസ്പൂർ ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ദേവേന്ദ്ര സിംഗ് യാദവിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കനയ്യ കുമാർ. ബിജെപി നേതാവ് ബി.പി. സിംഗ് ആണ് പരാതി നല്‍കിയത്.