അടിമാലി: ഇടുക്കി അടിമാലില്‍ 70 വയസുള്ള വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലം സ്വദേശികളായ അലക്സ്, കവിത എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് അടിമാലി സ്വദേശി ഫാത്തിമ കാസിം(70) നെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെത്തിയ മകനാണ് ആദ്യം ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനു സമീപം മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. കഴുത്തിന് മുറിവേല്‍പ്പിച്ചാണ് ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തുടർന്ന് വീട് വാടകയ്ക്കു ചോദിച്ചെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്