ലോറിയിൽ കടത്താൻ ശ്രമിച്ച 3600 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

ലോറിയിൽ കടത്താൻ ശ്രമിച്ച 3600 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
alternatetext

വയനാട്: കർണാടകയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 3600 കിലോ പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പൊള്ളാച്ചി ഒടയന്‍കുളം സ്വദേശി കനകരാജിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പഞ്ചസാര ലോഡുമായെത്തിയ ലോറിയിൽ ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന 246 ചാക്കുകളിലാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ കര്‍ണാടക ബിഡതിയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് പറഞ്ഞു