കെഎസ്‌ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറെ മർദിച്ചതായി പരാതി.

കെഎസ്‌ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറെ മർദിച്ചതായി പരാതി.
alternatetext

എല്‍ഡിഎഫ് കുടുംബയോഗത്തില്‍ പങ്കെടുക്കാൻ അനുവാദം നല്‍കാതിരുന്നതിനെ തുടർന്ന് കെഎസ്‌ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറെ മർദിച്ചതായി പരാതി. ആലപ്പുഴ എസ്‌എല്‍പുരം കെഎസ്‌ഇബി ഓഫീസില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റ രാജേഷ് മോനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മർദിച്ചത് സിപിഎം അനുകൂല സംഘടനയിലെ ജീവനക്കാരാണെന്ന് രാജേഷ് പോലീസില്‍ മൊഴിനല്‍കി.

എല്‍ഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്‍റെ കുടുംബയോഗം ഇന്ന് നിശ്ചയിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായി ഓഫീസിലെ 16 ജീവനക്കാർ അനുമതി തേടി. എന്നാല്‍ ഉദ്യോഗസ്ഥരെല്ലാം ഒരുമിച്ച്‌ പോകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി രാജേഷ് മോൻ ഇത് അനുവദിച്ചില്ല. തുടർന്ന് രാജേഷ് മോനെ ഓഫീസിനുള്ളില്‍വച്ച്‌ ആക്രമിക്കുകയായിരുന്നു.