രാജ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. 7 ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ പോളിംഗ് നടക്കുന്നത്. ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ട പോളിംഗ് ഏപ്രില്‍ 19ന് നടക്കും. ജൂണ്‍ ഒന്നിന് ഏഴാം ഘട്ട പോളിങ്ങും നടക്കും. വിധി പ്രഖ്യാപനം നടക്കുക ജൂണ്‍ നാലിനാണ്. മാർച്ച് 20ന് ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.
മെയ് ഏഴിന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും മെയ് 13ന് നാലാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. മെയ് 20ന് അഞ്ചാം ഘട്ടം മെയ് 25ന് ആറാം ഘട്ടം എന്നിങ്ങനെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നേക്ക് 41 മത്തെ ദിവസമാണ് കേരളത്തില്‍ പോളിംഗ് നടക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് ഗ്യാനേഷ് കുമാറും സുഖ് ബീർ കുമാര്‍ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി ചുമതല ഏറ്റത്. ഇതിനു പിന്നാലെയാണ് രാജ്യത്ത് ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.