കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ഗ്രാമത്തിൽ ഒരു ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞപ്പോൾ പണി കിട്ടിയത് ആ നാട്ടിലെ ആളുകൾക്കാണ്. ഗംഭീരമായി ഉത്സവം ആഘോഷിച്ച നാട്ടുകാരിൽ മിക്കവർക്കും പനി, തലവേദന, ഛർദി, വയറിളക്കം തുടങ്ങിയവ പിടിപെട്ടു.
ഉത്സവപ്പറമ്പിൽ നിന്നും കഴിച്ച ഭക്ഷണപദാർത്ഥങ്ങളിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ പടർന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് വാരപ്പെട്ടിയിലേയും, കോതമംഗലത്തേയും ആശുപത്രികളിൽ ചികിൽസ തേടിയെത്തിയത്. ഭക്ഷ്യവിഷബാധ പടർന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ നിന്നും ആരോഗ്യപ്രവർത്തകർ വീടുകളിൽ സന്ദർശനം നടത്തുന്നുണ്ട്.