പരുമല പമ്പ കോളജിൽ എസ് എഫ്.ഐ അക്രമത്തിൽ കൊല്ലപ്പെട്ട എ ബി വി പി പ്രവർത്തകരെ അധിക്ഷേപിച്ച സി പി എം നേതാവിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. തൻ്റെ മകനെതിരെ ചാനൽ ചർച്ചയിൽ അതീവ മോശമായ പരാമർശം നടത്തിയ സിപിഎം നേതാവ് തൃശൂർ സ്വദേശി വൈശാഖനെതിരെ മരണപ്പെട്ട എ ബി വി പി പ്രവർത്തകൻ അനു പി. എസിൻ്റെ അച്ഛൻ മാന്നാർ സ്വ ദേശിയായ ശശി പി. സി, അഡ്വ. പ്രതാപ്. ജി. പടിക്കൽ മുഖേന മാവേലിക്കര കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വൈശാഖനെതിരെ കേസ് എടുക്കുകയും പ്രതി വിചാരണ നേരിടാൻ നിർദ്ദേശിച്ചും മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജഫിൻ രാജ് ഉത്തരവിട്ടത്.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു പരുമല പമ്പാ കോളജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു പി. എസ്, കിം കരുണാകരൻ, സുജിത്ത് എന്നിവരരുടെ കൊലപാതകം. 1996 സപ് തംബർ 17ന് എസ്എഫ്ഐ. ഡിവൈഎഫ് ഐക്കാരായ പ്രതികൾ രാഷ്ട്രീയ വിരോധം കാരണം കോളജിലെ ഹിന്ദി ഡിപ്പാർട്ട് മെന്റിന് സമീപം വെച്ച് വിദ്യാർഥികളെ ആക്രമി ച്ച് കൊലപ്പെടുത്തുവാനായി ശ്രമിച്ചപ്പോൾ രക്ഷക്കായി പു റത്തേക്ക് ഓടിയ മൂന്നു പേ രെയും എസ് എഫ് ഐ,ഡി വൈ എഫ് ഐ ക്കാരായ പ്രതികൾ ആക്രമിച്ച് പമ്പാനദിയിലേക്ക് തള്ളുകയും തുടർന്ന് കരയിലേക്ക് കയറാൻ ശ്രമിച്ച കുട്ടികളെ അതിന് അനുവദിക്കാതെ കല്ലെറിഞ്ഞ് നദിയിൽ താഴ്ത്തി കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പുളിക്കീഴ് പോലിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
എന്നാൽ കേസിന്റെ അന്വേഷണ വേളയിൽ സിപിഎമ്മു കാരായ പ്രതികളെ രക്ഷപെടുത്താനായി പോലീസ് കേസ് അന്വേഷണം അട്ടിമറിച്ചിരുന്നു എന്ന വ്യാപകമായ ആരോപണം ഉയർന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിൽ ഈ കേസിന്റെ പരാജയത്തിന് കാരണക്കാർ പോലീസ് ഡിപ്പാർട്ട്മെന്റ് ആണെന്നും പോലീസ് നിയമത്തിൻ്റെ രക്ഷകരായിരുന്നു ആകേണ്ടതെന്നും കേസിന്റെ അന്തിമ വിധി ന്യായത്തിൽ പത്തനം തിട്ട സെഷൻസ് കോടതി എഴുതിയിരുന്നു.
എന്നാൽ 2023 മെയ് 21 ന് ഒരു സ്വകാര്യ ന്യൂസ് ചാനലിലെ ചർച്ചയിൽ സിപിഎം പ്രതിനിധിയായി പങ്കെടുത്ത വൈശാഖൻ, പരുമല കോളേജിൽ കൊല്ലപ്പെട്ടവർ മദ്യപാനികൾ ആയിരുന്നുവെ ന്നും മോശക്കാരായിരുന്നുവെ ന്നുമുള്ള തരത്തിൽ ചിത്രികരിച്ചതിനെതിരെ വ്യാപകമായ എതിർപ്പ് ഉയർന്നിരുന്നു. ഏക മകനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വർദ്ധക്യ കാലത്തും സങ്കടപ്പെടുന്ന മാതാ പിതാക്കളെ വീണ്ടും അപമാനിക്കാനായി സി പിഎം നേതാവ് പ്രസ്താവന നടത്തിയത് അക്ഷന്തവ്യമായ തെറ്റാണെന്നും അതുകൊണ്ടുതന്നെ മരണപ്പെട്ടയാളിനും സദ്കീർത്തിക്ക് അവകാശമുണ്ടെന്നും അതിനെതിരെ നടത്തിയ ബോധപൂർവ്വമായ പരാമർശങ്ങൾക്ക് പ്രതിക്കെതിരെ തെളിവുണ്ടെന്നുമുള്ള വാദമാണ് ഹർജിക്കാരന് വേണ്ടി ഹാജരായ പ്രതാപ് ജി പടിക്കൽ പ്രധാനമായും കോടതിയിൽ ഉയർത്തിയത്. കേസിലെ തെളിവിലേക്കായി സ്വകാര്യ ചാനലിലെ പ്രതിയുടെ പരാമർശങ്ങൾ അടങ്ങിയ വീഡിയോയും ചർച്ച കണ്ട സാക്ഷികളെയും വാദിഭാഗം ഹാജരാക്കിയിരുന്നു.
പ്രതാപ് ജി. പടിക്കലിനോ ടൊപ്പം അഭിഭാഷകരായ ശ്രീ ദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് വാദിയായ പി.സി. ശശിക്കായി കോടതിയിൽ ഹാജരായത്.