പള്ളുരുത്തിയില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ലാസർ കൊലക്കേസിലെ പ്രതിയായ ലാല്‍ജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കച്ചേരിപ്പടി സ്വദേശിയായ ഫാജിസാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയ ഫാജിസിനെ പൊലീസ് പിടികൂടി.
ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ലാല്‍ജു 2021ല്‍ കുമ്ബളങ്ങിയിലുണ്ടായ ലാസർ കൊലക്കേസില്‍ രണ്ടാം പ്രതിയാണ്. ലാല്‍ജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്