എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25

എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25
alternatetext

എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമായിരിക്കും പരീക്ഷ.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ പൊതു പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 27 ന് അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു.