സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങളുടെ വില കൂട്ടി

സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങളുടെ വില കൂട്ടി
alternatetext

തിരുവനന്തപുരം: സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങളുടെ വില കൂട്ടി. പുതിയ നിരക്ക് അനുസരിച്ച്‌ ചെറുപയര്‍ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വന്‍കടല ഒരു കിലോ 69 , വന്‍ പയര്‍ 75 , തുവരപരിപ്പ് 111, മുളക് അരിക്കിലോ 82, മല്ലി അരക്കിലോ 39, പഞ്ചസാര ഒരു കിലോ 27, വെളിച്ചെണ്ണ അരലിറ്റര്‍ 55, കുറുവ അരി 30 , മട്ട അരി 30, പച്ചരി 26 എന്നിങ്ങനെയായിരിക്കും സബ്‌സിഡി ഉത്പന്നങ്ങളുടെ വില.

നേരത്തെ ചെറുപയര്‍ 74, ഉഴുന്ന് 66, വന്‍കടല 43, വന്‍ പയര്‍ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രൂപ 50 പൈസ, പഞ്ചസാര 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25, പച്ചരി 23 എന്നിങ്ങനെയായിരുന്നു വില. എന്നാല്‍ ചില സീസണില്‍ ഉത്പന്നങ്ങളുടെ വിലയില്‍ വ്യത്യാസമുണ്ടാകും. വിപണി വിലയ്‌ക്ക് അനുസരിച്ച്‌ സപ്ലൈകോയിലും വില ഉയരും.