രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകള്‍ മാത്രം

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകള്‍ മാത്രം
alternatetext

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകള്‍ മാത്രം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സര്‍ക്കാര്‍ നീക്കം.

ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റാണ് ഇത്തവണ. അതിനാല്‍ 2024-25 സാമ്ബത്തിക ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്നും ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എങ്കിലും ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.