ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്നും കല്ലേറില്‍ ഗ്ലാസ് തകർന്നുവെന്നും കോണ്‍ഗ്രസ്. പശ്ചിബംഗാള്‍-ബിഹാർ അതിർത്തിയില്‍വെച്ചാണ് സംഭവമുണ്ടായത്. രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍ നിന്നും പശ്ചിമബംഗാളിലേക്ക് കടക്കുന്നതിനിടെ മാള്‍ഡയില്‍ വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഇത് കല്ലേറ് മൂലമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
രാഹുലിന്റെ കാറിന്റെ പിന്നിലുള്ള ഗ്ലാസാണ് തകർന്നത്. സംഭവം നടക്കുമ്ബോള്‍ രാഹുല്‍ ബസിലാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ബിഹാറിലെ കയ്ത്താറില് നിന്നാണ് ഇന്ന് ഭാരത്ജോഡോ യാത്ര പശ്ചിമബംഗാളില്‍ പ്രവേശിപ്പിച്ചത്. ഗ്ലാസ് പൊട്ടിയ വാഹനത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. നേരത്തെ ഭാരത് ജോഡോ ന്യായ് യാത്രക്ക് അസമില്‍വെച്ച് ബി.ജെ.പി പ്രവർത്തകരുടെ ആക്രമണമുണ്ടായിരുന്നു.