തിരുവനന്തപുരം: പോത്തൻകോട് കല്ലൂരില്‍ ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂർ കുന്നുകാട് കാവുവിളാകത്ത് വീട്ടില്‍ സുധ (49) യുടെ മൂക്കാണ് ഭർത്താവ് അനില്‍കുമാർ വെട്ടി പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കുറച്ചു കാലങ്ങളായി അനില്‍കുമാറും സുധയും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സുധയുടെ ബന്ധുവിന്‍റെ മരണവീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സുധയുടെ കൈ വിരലിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം അനില്‍കുമാർ ഒളിവില്‍ പോയി. പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.