തിരുവന്തപുരം: വില വർധനയില്‍ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളകോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ നിയമസഭ മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചില്‍ ജെബി മേത്തർ എംപിക്ക് പരിക്കേറ്റു. തുടർന്ന് എംപിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മറ്റ് മൂന്ന് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് വിലവർധനയില്‍ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്.