കൊച്ചി: കളമശ്ശേരിയിലെ ടിവിഎസ് ജംഗ്ഷനിലാണ് സിഗ്നൽ തെറ്റിച്ചെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചുകയറിയത്. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രികനായ തൊടുപുഴ സ്വദേശി വലിയപറമ്പിൽ സൽമാൻ (23) മരണപ്പെട്ടു.
പത്തടിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൽമാൻ കളമശ്ശേരിയിലേക്ക് പോകുന്ന വഴിയാണ് ആലുവ ഭാഗത്തേക്കു പോയ കാർ സിഗ്നൽ തെറ്റിച്ച് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൽമാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.