75 ലക്ഷം രൂപ ലോട്ടറിയടിച്ച കള്ളൻ മോഷണക്കേസിൽ അറസ്റ്റിൽ.

75 ലക്ഷം രൂപ ലോട്ടറിയടിച്ച കള്ളൻ മോഷണക്കേസിൽ അറസ്റ്റിൽ.
alternatetext

തൃശ്ശൂർ: നാലുവർഷം മുമ്പ് 75ലക്ഷം ലോട്ടറിയടിച്ച തൃശൂർ പാറപ്പുറം സ്വദേശി ജോമോനാണ് മോഷണക്കേസിൽ പോലീസ് പിടിയിലായത്. കഴിഞ്ഞ 23ന് മാള വലിയപറമ്പ് കോട്ടമുറിയിലെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ആർഭാടജീവിതം നയിക്കുന്നതിനോടൊപ്പം ധാരാളം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനും വേണ്ടിയാണ് ജോമോൻ മോഷണങ്ങൾ നടത്തുന്നത്.

ലോട്ടറി അടിച്ച തുകയും ധൂർത്തടിച്ച് കളയുകയാണ് ചെയ്തത്. മാളയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ജോമോനെ അറസ്റ്റ് ചെയ്തത്