പെൻഷന്റെ പേരിൽ സംസ്ഥാന സർക്കാരിനെ വിറപ്പിച്ച മറിയക്കുട്ടിയമ്മയ്ക്ക് കെപിസിസി പണിതു നൽകുന്ന വീടിന് തറക്കല്ലിട്ടു

പെൻഷന്റെ പേരിൽ സംസ്ഥാന സർക്കാരിനെ വിറപ്പിച്ച മറിയക്കുട്ടിയമ്മയ്ക്ക് കെപിസിസി പണിതു നൽകുന്ന വീടിന് തറക്കല്ലിട്ടു
alternatetext

അടിമാലി: പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ വിറപ്പിച്ച മറിയക്കുട്ടിയമ്മയ്ക്ക് കെപിസിസി പണിതു നൽകാമെന്ന് പറഞ്ഞ വീടിന് തറക്കല്ലിട്ടു. കെപിസിസി വൈസ് പ്രസിഡന്റ് സജീന്ദ്രനും, ഡീൻ കുര്യാക്കോസ് എംപിയും ചേർന്നാണ് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചത്. മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് മറിയക്കുട്ടി, പിച്ചച്ചട്ടിയുമായി അടിമാലി ടൗണിൽ പിച്ചയെടുക്കൽ സമരം നടത്തിയത് സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു.

തുടർന്നാണ് കെപിസിസി മറിയക്കുട്ടിയമ്മയ്ക്ക് വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയത്. അടിമാലിയിൽ നടന്ന തറക്കല്ലിടൽ ചടങ്ങിൽ
കോൺഗ്രസ് നേതാക്കളായ എ.കെ.മണി, ബാബു.പി.കുര്യാക്കോസ്, എ.പി.ഉസ്മാൻ, പി.വി.സ്കറിയ, ജോയി വെട്ടിക്കുഴി, ജി.മുനിയാണ്ടി, ഡി.കുമാർ, വിജയകുമാർ, ഹാപ്പി.കെ.വർഗീസ്, സോളി ജീസസ്, കെ.കൃഷ്ണമൂർത്തി തുടങ്ങിയവർക്കൊപ്പം നിരവധി കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.