കാട്ടുകൊമ്പൻ പടയപ്പയുടെ വിളയാട്ടം വീണ്ടും മൂന്നാറിൽ.

കാട്ടുകൊമ്പൻ പടയപ്പയുടെ വിളയാട്ടം വീണ്ടും മൂന്നാറിൽ.
alternatetext

മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ വീണ്ടും മൂന്നാറിലെ ജനവാസ മേഖലകളിൽ ഇറങ്ങി. കഴിഞ്ഞ ദിവസം മുതൽ മൂന്നാർ എക്കോ പോയിന്റിനു ചുറ്റുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്ന പടയപ്പയെ തുരത്തിയോടിക്കാൻ ശ്രമം നടന്നെങ്കിലും പ്രകോപിതനായ കാട്ടാന നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തു.

പ്രദേശത്ത് താൽക്കാലികമായി കെട്ടി ഉണ്ടാക്കിയ കടകൾ നശിപ്പിച്ച പടയപ്പ, കടകളിൽ ഉണ്ടായിരുന്ന പൈനാപ്പിൾ, തണ്ണിമത്തൻ തുടങ്ങിയ ഫലവർഗങ്ങൾ എടുത്ത് തിന്നുകയും ചെയ്തു. നേരത്തെ ശാന്തനായി ജനവാസ മേഖലകളിൽ ഇറങ്ങിയിരുന്ന പടയപ്പ ഈ അടുത്ത കാലത്ത് പരാക്രമങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്.