ആലുവ: ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ സ്പെഷ്യൽ പരിശോധനയിൽ ഏഴ്കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ, ചൂണ്ടി പുറത്തുംമുറിയിൽ പ്രതീഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നടത്തിയ പരിശോധനയിൽ ആണ് ഇവർ കുടുങ്ങിയത്
ഒറിസ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി, പതിനയ്യായിരം രൂപയ്ക്കാണ് വിൽപന. ഇരുവരുടേയും പേരിൽ മറ്റു സ്റ്റേഷനിൽ ഒന്നിലധികം കേസുകൾ നിലവിലുണ്ട്.