36 അംഗങ്ങളെ ഉള്‍പ്പെടുത്തി കെപിസിസി രാഷ്‌ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു

36 അംഗങ്ങളെ ഉള്‍പ്പെടുത്തി കെപിസിസി രാഷ്‌ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു
alternatetext

36 അംഗങ്ങളെ ഉള്‍പ്പെടുത്തി കെപിസിസി രാഷ്‌ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ്, ശശി തരൂര്‍, വി.എം. സുധീരൻ എന്നിവരെ ഉള്‍പ്പെടുത്തിയാണു പുനഃസംഘടന. 23ല്‍നിന്ന് 36 അംഗങ്ങളായി ഉയര്‍ത്തിയ സമിതിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചു.

കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ. കുര്യൻ, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ.സി. ജോസഫ്. ബെന്നി ബഹനാൻ, അടൂര്‍ പ്രകാശ്, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, ആന്‍റോ ആന്‍റണി, ഹൈബി ഈഡൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാൻ, എം. ലിജു, ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം. ജോണ്‍, എൻ. സുബ്രഹ്മണ്യൻ, അജയ് തറയില്‍, വി.എസ്. ശിവകുമാര്‍, ജോസഫ് വാഴയ്ക്കൻ, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ, ഷാഫി പറന്പില്‍, ശൂരനാട് രാജശേഖരൻ, പി.കെ. ജയലക്ഷ്മി, ജോണ്‍സണ്‍ ഏബ്രഹാം എന്നിവരാണു സമിതിയിലെ മറ്റ് അംഗങ്ങള്‍. ബിന്ദു കൃഷ്ണ, പദ്മജ വേണുഗോപാല്‍, പി.കെ. ജയലക്ഷ്മി, ഷാനിമോള്‍ ഉസ്മാൻ എന്നിവരാണു സമിതിയിലെ വനിതകള്‍.

നേരത്തേ ഷാനിമോള്‍ ഉസ്മാൻ മാത്രമായിരുന്നു രാഷ്‌ട്രീയകാര്യ സമിതിയിലെ ഏക വനിത. പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച്‌ നേരത്തേ സമിതിയില്‍നിന്നു വി.എം. സുധീരൻ രാജിവച്ചിരുന്നു. എ.കെ. ആന്‍റണിയെ സമിതിയില്‍നിന്ന് ഒഴിവാക്കി. പാര്‍ട്ടി പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ നിലനിര്‍ത്തി