കട്ടപ്പനയിൽ മുതൽ കോതമംഗലം വരെ കെഎസ്ആർടിസി ബസ്സിന് ബ്രേക്ക് ഇല്ലായിരുന്നുവെന്നോ..?

കട്ടപ്പനയിൽ മുതൽ കോതമംഗലം വരെ കെഎസ്ആർടിസി ബസ്സിന് ബ്രേക്ക് ഇല്ലായിരുന്നുവെന്നോ..?
alternatetext

കോതമംഗലം: കട്ടപ്പന ഡിപ്പോയിൽ നിന്നും പാലക്കാട്ടേക്ക് സർവീസ് നടന്ന കെഎസ്ആർടിസി ബസ് ഇന്ന് രാവിലെ പത്ത് മണിയോടെ കോതമംഗലം നെല്ലിമറ്റത്ത് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസ്സിന്റെ മുന്നിൽ അടിമാലി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിൻഭാഗം ഇടിച്ചു തകർത്തു.

അപകടത്തെക്കുറിച്ച് സംസാരിച്ച ബസ് ഡ്രൈവർ വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതു കൊണ്ടാണ് ചവിട്ടിയിട്ട് നിൽക്കാത്തത് എന്നോം, വാഹനത്തിന്റെ ബ്രേക്ക് ചെക്ക് ചെയ്യേണ്ട ഉത്തരവാദിത്വം ഡ്രൈവർമാർക്ക് അല്ല ഡിപ്പോയിലെ മെക്കാനിക്കുകൾക്കാണ് എന്നും അദ്ദേഹം പറഞ്ഞു. ബസ്സിൽ യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരുടെ ജീവൻ കൊണ്ട് പന്താടുന്ന ഇത്തരം അനാസ്ഥയുടെ ഉത്തരവാദിത്വം ആർക്കാണ്..? നിലവിൽ യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടാത്തതും മറ്റ് അപകടങ്ങൾ സംഭവിക്കാത്തത് വളരെ വലിയ ഭാഗ്യം തന്നെയാണ്.

കഴിഞ്ഞ ആഴ്ചയും കോതമംഗലം അയ്യങ്കാവിനു സമീപത്ത് കെഎസ്ആർടിസി ബസ് ടയർ ഊരിത്തെറിച്ച് അപകടത്തിൽപ്പെട്ടിരുന്നു. കൊക്കകളും വലിയ വളവുകളും ഉൾപ്പെടുന്ന ഹൈറേഞ്ചിലെ മലഞ്ചെരുവുകളിലൂടെ യാത്ര ചെയ്യുന്ന കെഎസ്ആർടിസി ബസുകൾക്ക് സുരക്ഷിതത്വവും, ഉത്തരവാദിത്വവും ഒട്ടും തന്നെ ഇല്ല എന്നാണോ ഡ്രൈവറുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.