തൊടുപുഴ: സിപിഎമ്മിന്റെ ഹർത്താലിനും, കരിങ്കൊടി പ്രതിഷേധങ്ങൾക്കും ഇടയിലൂടെ തൊടുപുഴയിൽ ഗവർണർ രാജകീയമായി വന്നിറങ്ങി. തൊടുപുഴയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലയിൽ ഹർത്താൽ ആഹ്വാനം ഉണ്ടായിരുന്നെങ്കിലും ഗവർണർ വരുന്ന വഴിയുടെ ഇരുവശവും കറുത്ത ബാനർ ഉയർത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാർക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്തതിനുശേഷമാണ് ഗവർണർ കടന്നുപോയത്