തൃശൂർ: കൊരട്ടി എൽഎഫ്സിജിഎച്ച്എസ് സ്കൂളിലെ അധ്യാപികയായ രമ്യ (41) ആണ് ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ യാത്രയയപ്പ് വേളയ്ക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളോട് ‘എനിക്കു നിങ്ങൾക്കൊരു ഉപദേശം നൽകാനുണ്ട്’ എന്ന് പറഞ്ഞ് മൈക്കിൽ സംസാരിക്കാൻ തുടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഭയന്നു പോയ കുട്ടികളും, സഹഅധ്യാപകരും ഉടൻ തന്നെ രമ്യയെ സമീപമുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ കൊരട്ടി സ്കൂളിൽ പൊതുദർശനത്തിനു വെച്ച ശേഷം നെടുമ്പാശ്ശേരി അകപ്പറമ്പ് സെന്റ്.ഗർവാസിസ് പ്രൊർത്താസിസ് ചർച്ച് സെമിത്തേരിയിൽ വൈകിട്ട് അഞ്ചുമണിക്ക് സംസ്കാരം ചടങ്ങുകൾ നടക്കും.