മലപ്പുറം: മലപ്പുറം വണ്ടൂരില്‍ മദ്യലഹരിയില്‍ മകൻ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സുബ്രഹ്മണ്യൻ എന്ന വ്യക്തി സുബിനെയാണ് ആക്രമിച്ചത്. തര്‍ക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് സുബ്രഹ്മണ്യൻ പിതാവിനെ കുത്തുകയായിരുന്നു. മലപ്പുറം വണ്ടൂരില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്.
ജിമ്മില്‍ പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ സുബിനെ ആക്രമിക്കുകയായിരുന്നു.