കെഎസ്‌ആര്‍ടിസിയിലെ ചെലവ് ചുരുക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

കെഎസ്‌ആര്‍ടിസിയിലെ ചെലവ് ചുരുക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍
alternatetext

കെഎസ്‌ആര്‍ടിസിയിലെ ചെലവ് ചുരുക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെലവ് ചുരുക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ മാനേജ്‌മെന്റ് സമര്‍പ്പിക്കണമെന്നും ലോക്കല്‍ പര്‍ച്ചേഴ്‌സ് പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്ബളവും നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാംടേമില്‍ മന്ത്രിയായ കെബി ഗണേഷ്‌കുമാര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ തന്നെ കെഎസ്‌ആര്‍ടിസിയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. കെഎസ്‌ആര്‍ടിസി കൂടുതല്‍ ജനകീയമാക്കുമെന്നും നഷ്ടത്തിലോടുന്ന റൂട്ടുകള്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു