മകരവിളക്ക് മഹോത്സവത്തില്‍ കലിയുഗവരദനെ ദര്‍ശിക്കാൻ ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമായ ദര്‍ശനം ഒരുക്കുന്നതിനോടൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി സന്നിധാനത്ത് പോലീസ് അഞ്ചാംബാച്ച് ചുമതലയേറ്റു. ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പോലീസിന്റെ ഇ ഫേസ് ആണ് ചുമതലയറ്റത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ആനന്ദ് സ്പെഷല്‍ ഓഫീസറും ഡിവൈഎസ്പി ശ്രീകാന്ത് അസിസ്റ്റൻറ് സ്പെഷ്യല്‍ ഓഫീസറുമായ 1800 പോലീസുകാരുള്‍പ്പെട്ട ബാച്ചാണ് ചുമതല ഏറ്റെടുത്തത്. പുലര്‍ച്ചെ മൂന്നുമണി മുതല്‍ 11 വരെയുള്ള സമയങ്ങളില്‍ വിവിധ ടേണുകളില്‍ ആയിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക റെസ്പോണ്‍സ് ടീം ബോംബ് സ്ക്വാഡ് ടെലി കമ്മ്യൂണിക്കേഷൻ ടീം തുടങ്ങിയ പോലീസ് വിഭാഗങ്ങളും സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നു. ഡ്യൂട്ടിയില്‍ പ്രവേശിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഉദ്ഘാടനം കണ്ണൂര്‍ മേഖല ഡി ഐ ജി തോംസണ്‍ ജോസ് നിര്‍വഹിച്ചു.
സുരക്ഷയോടൊപ്പം തീര്‍ത്ഥാടകരോടുള്ള മികച്ച പെരുമാറ്റവും വളരെപ്രധാനമാണ്. ആത്മാര്‍ത്ഥമായും അര്‍പ്പണബോധത്തോടെയുമുള്ള പ്രവര്‍ത്തനത്തിന് മുൻഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് എത്തുന്ന മുഴുവൻ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. തീര്‍ത്ഥാടകരോട് ക്ഷമയോടുകൂടി പെരുമാറണമെന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.വിവിധ സെക്ടറിലേക്കുള്ള ഓഫീസര്‍മാര്‍ക്കുള്ള ഡ്യൂട്ടി സംബന്ധിച്ച് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഡി ഐ ജിയും എസ് ഒയും സോപാനം മുതല്‍ മരക്കൂട്ടം വരെ വിവിധ സെക്ടറുകള്‍ സന്ദര്‍ശിച്ച് ചുമതലയുള്ള പൊലീസഉദ്യോഗസ്ഥരുമായി സംസാരിച്ചു.
മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുന്നതിനോട് അനുബന്ധിച്ച് സന്നിധാനത്ത് പോലീസ അഞ്ചാം ഫേസ് ആണ് ചുമതലയേറ്റത്. 1800 ല്‍ പരം പോലീസുകാരെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നതെന്ന് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. ആനന്ദ് പറഞ്ഞു. എസ് ഒ , എ എസ് ഒ, 10- ഡി വൈഎസ് പി, 33 ഇൻസ്പെക്ടര്‍മാര്‍, 96 എസ് ഐ എ എസ് ഐമാര്‍, 1424 സിവില്‍ പോലീസ് ഓഫീസര്‍, ബി ഡി ഡി എസ് ടീംസ്, സ്പെഷ്യല്‍ ടെലിവിങ്, ഇതിന് പുറമെ എൻ ഡി ആര്‍ എഫ്, ആര്‍ എ എഫ്, തുടങ്ങിയവര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കുന്നതാണെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയും സന്നിധാനം എസ് ഓയുമായ ആര്‍ ആനന്ദ് അറിയിച്ചു. ഓരോ സെക്ടറിലും എന്ത് ജോലിയാണ് ചെയ്യേണ്ടതെന്നും, എങ്ങനെ തിരക്ക് നിയന്ത്രിക്കേണ്ടതെന്നും എല്ലാ ഉദ്യോഗസ്ഥര്‍ക്കും അവരവര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള ഇടങ്ങളില്‍ ഡ്യൂട്ടി എങ്ങനെ ചെയ്യണമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഭക്തര്‍ക്ക് നല്ല രീതിയില്‍ ദര്‍ശനം നടത്തുവാനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്നിധാനത്ത് ഭക്തര്‍ക്ക് വേണ്ടി എല്ലാവിധ ക്രൗഡ് മാനേജ്മെന്റ് സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും സന്നിധാനത്ത് തയ്യാറായിരിക്കുന്നു. ക്യു കോംപ്ലക്സില്‍ നിന്നും തിരക്കിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തും. സാധാരണ തിരക്കാണെങ്കില്‍ നേരിട്ട് കയറ്റി വിടുകയും ക്യൂ കോംപ്ലക്സിന്റെ പുറകുവശത്തൂടെ കേറ്റി വിടാതെ ഇടതുഭാഗത്ത് സ്വാഭാവിക വരികളിലൂടെ ഭക്തരെ കയറ്റി വിടുന്നതുമണ്. ആവശ്യമെങ്കില്‍ ഭക്തര്‍ക്ക് ക്യൂ കോംപ്ലക്സ് വിശ്രമിക്കുകയും അവിടുന്ന് സന്നിധാനത്തേക്ക് വരുകയും ചെയ്യാം. ഓരോ സെക്ടറുകളിലും തിരക്കിനനുസരിച്ച് ഭക്തരെ ആവശ്യമെങ്കില്‍ നിയന്ത്രിച്ച് വിടുന്നതാണ്. പരമാവധി നല്ല ഏകീകരണത്തോടെ ഭക്തരെ തടയാതെ സുഗമമായ യാത്ര ഒരുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.