തിരുവനന്തപുരം: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ഇന്ന് ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ പാതിര കുര്‍ബാന നടന്നു. തിരുവനന്തപുരം പാളയം പള്ളിയില്‍ നടന്ന ക്രിസ്മസ് പ്രാര്‍ത്ഥനകളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും വിപുലമായ പരിപാടികളാണ് ക്രിസ്മസ് പ്രമാണിച്ച് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വസതിയില്‍ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാര്‍ക്ക് വിരുന്ന് നല്‍കും. ഇന്ന് ഉച്ചയ്‌ക്ക് 12.30നാണ് ചടങ്ങ്. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ക്കും ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ ആദ്യമായാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. മന്ത്രിമാരായിരുന്നു മുമ്ബ് വിരുന്നുകള്‍ ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി ഈ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു പതിവ്.
എന്നാല്‍ ഇക്കൊല്ലം പ്രധാനമന്ത്രിയുടെ വസതിയില്‍ തന്നെ വിരുന്ന് സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗോവ, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സഭാദ്ധ്യക്ഷന്മാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ടെന്നാണ് വിവരം. ക്രിസ്മസ് ദിനമായ ഇന്ന് സംസ്ഥാനത്തെ ക്രൈസ്തവ ഭവനങ്ങളില്‍ ബിജെപി ഗൃഹസമ്ബര്‍ക്കം നടത്തും. പാര്‍ട്ടിയും ക്രൈസ്തവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നതാണ് ഗൃഹ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം പാളയം പള്ളിയില്‍ നടന്ന ക്രിസ്മസ് പരിപാടികളില്‍ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.