ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് ഉന്നതതല ഏകോപന സമിതി യോഗം ചേര്‍ന്നു. ഭക്തര്‍ വിരിവെയ്ക്കുന്ന സ്ഥലം കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാൻ ദേവസ്വം ബോര്‍ഡിനും സന്നദ്ധ സംഘടനകള്‍ക്കും യോഗം നിര്‍ദേശം നല്കി.
അവശ്യ സാധനങ്ങള്‍ക്ക് അധിക വില ഈടാക്കുന്നത് നിയന്ത്രിക്കാൻ പരിശോധന കര്‍ശനമാക്കും . ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് വെള്ളവും ലഘു ഭക്ഷണവും എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. മണ്ഡലകാല പൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും വിഷയമായി.
ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ. കെ കൃപ, ദേവസ്വം എസിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു