ആക്രമിക്കാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ.

ആക്രമിക്കാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ.
alternatetext

കണ്ണൂര്‍: മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ഷൂസും കരിങ്കല്‍ ചീളുകളുമുപയോഗിച്ച്‌ എറിയാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ. കോണ്‍ഗ്രസിന്‍റയും മുസ്ലിംലീഗിന്‍റെയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നവകേരള സദസുമായി സഹകരിക്കുന്നു. ഇതെല്ലാം വി.ഡി. സതീശൻ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരേ ഒരു കൂട്ടം കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ ആസൂത്രിത ഗൂഢാലോചനയാണ്. പ്രതിഷേധത്തിന്‍റെ മറവില്‍ അക്രമവും കലാപവുമഴിച്ചുവിട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇ.പി. പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഈ പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു വേണ്ടതെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു