പടനിലം സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ പെരുന്നാളിന് കൊടിയേറി

പടനിലം സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ പെരുന്നാളിന് കൊടിയേറി
alternatetext

നൂറനാട് : മാവേലിക്കര നൂറനാട് പടനിലം സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ പെരുന്നാളിന് ഇന്ന് കൊടി കയറി. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം റവറൻ്റ് ഫാദർ മത്തായി സക്കറിയ പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു.ആധ്യാത്മിക സംഘടനകളുടെ വാർഷികവും നടന്നു.

ക്രിസ്തു സ്നേഹമാണെന്നും ആ സ്നേഹത്തിൽ അടിയുറച്ച് വിശ്വസിച്ചു കൊണ്ട് നാം മുന്നോട്ട് പ്രവർത്തിക്കുകയും സഹജീവികളെ ചേർത്തുനിർത്തിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാനും ആധ്യാത്മിക സംഘടനകൾക്ക് കൂടുതലായി കഴിയണം എന്ന് ആധ്യാത്മിക സംഘടനാ വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെങ്ങന്നൂർ ഭദ്രാസന കൗൺസിൽ അംഗവും ബദേൽ മാർ ഗ്രിഗോറിയോസ് ചർച്ച് ഇടവക വികാരിയുമായ റവറൻ്റ് ഫാദർ മത്തായി സക്കറിയ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.പെരുന്നാൾ കൊടിയേറ്റിന് ഇടവക വികാരി ഫാദർ മിഥുൻ വർഗീസ് ചാക്കോ, ട്രസ്റ്റി ടി.ഒ വർഗീസ്, സെക്രട്ടറി ഷാജി .പി, എന്നിവർ നേതൃത്വം നൽകി.

  • ഡിസംബർ പതിനാറാം തീയതി വൈകിട്ട് 6 ന് സന്ധ്യ നമസ്കാരം
    6 45 ന് ഗാന ശുശ്രൂഷ, ഏഴിന് വചന ശുശ്രൂഷ ഫാദർ ഷിബു ടോം വർഗീസ്
  • ഡിസംബർ പതിനെട്ടാം തീയതി വൈകിട്ട് 6 ന് സന്ധ്യ നമസ്കാരം
    6 45 ന് ഗാന ശുശ്രൂഷ
    7 ന് വചന ശുശ്രൂഷ ഫാദർ ഡോക്ടർ വർഗീസ് വർഗീസ് മീനടം
  • ഡിസംബർ 19 വൈകിട്ട് 6 ന് സന്ധ്യ നമസ്കാരം 6 45 ഗാന ശുശ്രൂഷ ഏഴിന് വചന ശുശ്രൂഷ ഫാദർ ഡോക്ടർ വിവേക് വർഗീസ്
  • ഡിസംബർ 20ന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം പത്താം മൈൽ സെൻറ് തോമസ് ചാപ്പൽ

ആറര മുതൽ ഭക്തിനിർഭരമായ റാസ പത്താoമയിൽ സെൻറ് തോമസ് ചാപ്പലിൽ നിന്ന് ആരംഭിച്ച നൂറനാട് പാറ ജംഗ്ഷൻ മുതുകാട്ടുകര പടനിലം ആശാൻമുക്കുവഴി പടനിലം സെൻറ് തോമസ് ദേവാലയത്തിൽ എത്തിച്ചേരുന്നു.പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം നിർവഹിക്കുന്നുഫാദർ ഷാനു എബ്രഹാം മതസൗഹാർദ പ്രസംഗം നടത്തും.ഡിസംബർ 21 രാവിലെ ഏഴിന് പ്രഭാത നമസ്കാരം 7:45 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലിത്തയുടെ മുഖ്യ കാർമികത്വതതിലുംഫാദർ പി കെ കോശി ഫാദർ ബിനു ജോയ് എന്നിവരുടെ സഹ കാർമികത്വതതിലും നടക്കും