കൊച്ചി: 2024ലെ മലയാള സി നിമാ വ്യവസായം ഏകദേശം 700 കോടി രൂപയുടെ നഷ്ടം നേരിട്ടതായി നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേ ഷൻ. 1000 കോടി രൂപയോളം മുതൽ മുടക്കിൽ ഇറങ്ങിയ 199 മലയാള ചലച്ചിത്രങ്ങളിൽ കേവലം 26 ചിത്രങ്ങളിൽ നിന്ന് മാത്രം 300-350 കോടി രൂപ ലാഭം നേടിയതൊഴിച്ചാൽ മറ്റ് ചി ത്രങ്ങളിൽ നിന്ന് 650-700 കോടി രൂപയോളം സിനിമാ വ്യവ സായത്തിന് നഷ്ടം ഉണ്ടായെന്ന് കണക്കാക്കുന്നതായി സം ഘടന അറിയിച്ചു.
ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ എത്തിയത് 204 ചിത്രങ്ങൾ. ആകെ 199 പുതിയ ചിത്രങ്ങളും അഞ്ച് പഴയകാല ചലച്ചിത്രങ്ങൾ റീ മാസ്റ്റർ ചെയ്തും റിലീസ് ചെയ്തവയിൽ ഉൾപ്പെടുന്നു. മലയാള സിനിമയ്ക്ക് ലോക സിനിമാ ഭൂപടത്തിൽ പേരും പ്രശസ്തിയും കളക്ഷനും നേടിത്തന്ന ഒരു വർഷത്തിൽ റിലീസ് ചെയ്ത ചിത്ര ങ്ങളിൽ നിന്ന് സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നി ലകളിൽ പ്രകടനം കാഴ്ചവച്ചത് 26ഓളം ചിത്രങ്ങൾ മാത്രം. ബാക്കിയുള്ളവ തിയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസി യേഷൻ അറിയിച്ചു.
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത ദേവദൂതൻ എന്ന ചലച്ചിത്രത്തിനാണ് സാമാന്യം ഭേദപ്പെട്ട കളക്ഷൻ തിയേറ്ററു കളിൽ നിന്ന് ലഭിച്ചത്. തിയേറ്റർ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങൾ അടഞ്ഞിരിക്കുന്ന സാഹചര്യ ത്തിൽ സിനിമയുടെ നിർമ്മാണ ചെലവ് സൂക്ഷ്മമായി പരിശോധിച്ച് കുറവ് ചെയ്യേണ്ട സാഹചര്യമാണ് നിർമ്മാതാക്കളുടെ മുന്നിലുള്ളത്.
അഭിനേതാക്കളു ടെ പ്രതിഫല ഇനത്തിൽ മാത്രം ഗണ്യമായ വർധനവ് ഉണ്ടാകുന്നത് നിയന്ത്രിക്കാൻ നിർമ്മാതാക്കൾക്ക് സാധിക്കാത്തതും അഭിനേതാക്കൾ ഇതുമായി സഹകരിക്കാത്തതുമാണ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയെന്ന് നിർമ്മാതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.