കൊച്ചി: വേനൽച്ചൂടിനെ ഒഴിവാക്കി മഴക്കാലം കടന്നു വന്നതോടെ കൊച്ചിക്കാരുടെ നെഞ്ചിടിപ്പും കൂടി. പെയ്തു വീഴുന്ന ഓരോ തുള്ളിയും വെള്ളക്കെട്ടിന്റെ സാധ്യതയാണ് നൽകുന്നത്. മഴക്കാലപൂർവ ശുചീകരണങ്ങൾ ഒന്നും തന്നെ നഗരസഭ വേണ്ടവിധം ചെയ്യാത്തതിനാൽ എല്ലാ വർഷവും പോലെ ഇത്തവണയും മഴവെള്ളം ഒഴുകി പോകാതെ കെട്ടിനിൽക്കുകയാണ്. ബുധനാഴ്ച പെയ്ത മഴയിൽ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും, റോഡുകളിലും വെള്ളം കയറി ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. തുടക്കം ഇങ്ങനെയെങ്കിൽ വരുംദിവസങ്ങളിൽ എങ്ങിനെയാകും എന്ന പരിഭ്രാന്തിയിലാണ് കൊച്ചി നിവാസികൾ.
2024-05-23