യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍
alternatetext

ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ എസ്.എൻ പുരം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിക്കുകയും കാറും പണവും വെളിച്ചെണ്ണയും കവരുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റില്‍. വെസ്റ്റ് കോമ്ബാറ പയ്യപ്പിള്ളി വീട്ടില്‍ അജിത്തിനെയാണ് (31) കഴിഞ്ഞ ദിവസം അയ്യങ്കാവ് മൈതാന പരിസരത്തുനിന്ന് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഇയാള്‍ വിവിധയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ അനീഷ് കരീം, സബ് ഇൻസ്പെക്ടര്‍മാരായ കെ.ആര്‍. സുധാകരൻ, എം.എസ്. ഷാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.