യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
alternatetext

മലപ്പുറം: പോലീസ് കസ്റ്റഡിയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പാണ്ടിക്കാട് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ആന്‍സ് വില്‍സണ്‍, ടി.പി. ഷംസീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും.

പന്തല്ലൂര്‍ കടമ്ബോട് സ്വദേശി മൊയ്തീന്‍കുട്ടി ആലുങ്ങല്‍(36)ആണ് മരിച്ചത്. പൂരത്തിനിടെ ഉണ്ടായ അടിപിടിയെക്കുറിച്ച്‌ അന്വേഷിക്കാനാണ് മൊയ്തീന്‍കുട്ടിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മൊയ്തീന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം ഇയാളെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്‍റെ വാദം. സ്‌റ്റേഷനില്‍ എത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നെന്നും ഉടനെ ആശുപത്രിയിലെത്തിച്ചെന്നും പോലീസ് പറഞ്ഞു