തൃശൂർ: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ എരിഞ്ഞേരിയിലാണ് സംഭവം ഉണ്ടായത്. മെറിൻ (75), പ്രവീണ്‍ (50) എന്നിവരാണ് മരിച്ചത്. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാർ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. പോലീസ് എത്തി വീട് തുറന്നപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
2024-12-25