എംഎല്‍എയുടെ മകൻ കഞ്ചാവുമായി പിടിയില്‍; എക്സൈസ് പൊക്കിയത് കഞ്ചാവ് വലിക്കുന്നതിനിടെ

എംഎല്‍എയുടെ മകൻ കഞ്ചാവുമായി പിടിയില്‍; എക്സൈസ് പൊക്കിയത് കഞ്ചാവ് വലിക്കുന്നതിനിടെ
alternatetext

ആലപ്പുഴ: കായംകുളം എംഎല്‍എ യു.പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്സൈസാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിഭയുടെ മകൻ കനിവില്‍ (21) നിന്ന് 3 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. സംഭവത്തില്‍ കനിവിന്റെ സുഹൃത്തുക്കളായ ഒമ്ബത് പേരും പിടിയിലായി.

തകഴി പാലത്തിനടിയില്‍ വച്ചായിരുന്നു സംഭവം. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് കനിവിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ഇവർ മദ്യപിക്കുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലെടുത്ത കനിവിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു. കുറഞ്ഞ അളവിലുള്ള കഞ്ചാവായതിനാലാണ് സ്റ്റേഷൻ ജാമ്യം ലഭിച്ചത്.