ദേശീയ ബഹിരാകാശ ദിനമായ ഓഗസ്റ്റ് 23 രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ പരിപാടികൾ ഐ എസ്സ് ആർ ഒ യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഇതിൽ സെലിബറേറ്റ്, ഷെയർ ആൻഡ് വിൻ പദ്ധതിയിൽ ഏഴാമത്തെ സോണിൽ ഉൾപ്പെട്ട കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കോളേജുകൾ,എഞ്ചിനീയറിംഗ് കോളേജുകൾ,നഴ്സിംഗ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ ടി ഐ കൾ , സ്കൂളുകൾ എന്നിവിടങ്ങളിൽ വിവിധ പ്രോഗ്രാമുകൾ നടത്തുകയുണ്ടായി.
ഡിപ്ലോമ/ഐ ടി ഐ കാറ്റഗറിയിൽ ബെസ്റ്റ് പെർഫോർമറിൽ ഒന്നാം സ്ഥാനം പന്തളം മൈക്രോ ഐ ടി ഐ ക്ക് ലഭിച്ചു. വിക്രം സാരഭായി സ്പേസ് സെന്ററിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയിൽ നിന്നും മൈക്രോ ഐ ടി ഐ പ്രിൻസിപ്പാൾ ടി ഡി വിജയകുമാർ അക്കാഡമിക് ഡയറക്ടർ സുരേഷ് കുമാർ, ഇൻസ്‌ട്രക്ടർ സുഭാഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു. വി എസ്സ് എസ്സ് സി ഡയറക്ടർ ഡോ.എസ്സ്. ഉണ്ണികൃഷ്ണൻ നായർ, ഡെപ്യൂട്ടി ഡയറക്ടർ എൻ. വിനോദ്കുമാർ തുടങ്ങിയവർ സമീപം