കുത്തുകുഴിയിലെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ യുവാക്കൾ പിടിയിൽ.

കുത്തുകുഴിയിലെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ യുവാക്കൾ പിടിയിൽ.
alternatetext

കോതമംഗലം: കുത്തുകുഴി സഞ്ചിക സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ച് കയറി രണ്ടര ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ യുവാക്കളെ പോലീസ് പിടികൂടി. കൊരട്ടി സ്വദേശിയായ റിയാദ് , കൊടുങ്ങല്ലൂർ സ്വദേശിയായ തൻസീർ എന്നിവരാണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് ഊർജിതമായി നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്താനായത്.

വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതികളാണ് ഇരുവരും. സഞ്ചിക സൂപ്പർ മാർക്കറ്റിൽ തെളിവെടുപ്പിന് എത്തിച്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു