യോഗ ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ:അപേക്ഷ ക്ഷണിച്ചു.

യോഗ ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ:അപേക്ഷ ക്ഷണിച്ചു.
alternatetext

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായ പ്ലസ്ടു/തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്സ് വിജയിച്ചവര്‍ക്ക്ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് അഡ്മിഷന്‍ നേടാം.

വിശദവിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം – 33 വിലാസത്തിലും, www.srcc.in സൈറ്റിലും ലഭിക്കും. https://srcc.in/download ലിങ്ക് മുഖേന അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. ജില്ലയിലെ പഠന കേന്ദ്രം- യോഗ അസോസിയേഷന്‍, കൊല്ലം. ഫോണ്‍: 8547052494, 04712325101, 8281114464