എസ് എ ടി ആശുപത്രിയില്‍ വൈദ്യുതി തകരാറില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്.സാങ്കേതിക വിദഗ്ധരുടെ അന്വേഷണം ഉണ്ടാകുമെന്നും സംഭവം ആരോഗ്യവകുപ്പും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം വൈദ്യുതി മുടങ്ങിയത് ജനറേറ്റര്‍ തകരാറു മൂലമെന്ന് എസ് എ ടി അധികൃതര്‍ അറിയിച്ചു.ഐസിയുവില്‍ ഉള്‍പ്പെടെ സുരക്ഷിതമെന്നും അധികൃതര്‍ പറഞ്ഞു.താല്‍ക്കാലിക ജനറേറ്റർ സംവിധാനം ഒരുക്കിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗവും കെഎസ്ഇബി വിഭാഗ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്നം പരിഹരിച്ചത്. രോഗികളുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എസ്.എ. ടി. സൂപ്രണ്ട് പറഞ്ഞു. ആശങ്കപ്പെടുത്തുന്ന വാർത്തകള്‍ നല്‍കരുതെന്നും അധികൃതർ വ്യക്തമാക്കി. പെട്ടെന്ന് ഉണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണം.