ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് പരിശോധന

ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്ന് പരിശോധന
alternatetext

കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചില്‍ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ എട്ടു പോലീസ് സ്റ്റേഷൻ അതിർത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്‍റെ തീരങ്ങളില്‍ തിരച്ചില്‍ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്റ്റ്, നേവി ടീമും ഇവിടെ തിരച്ചില്‍ നടത്തും.

40 കിലോമീറ്ററില്‍ ചാലിയാറിന്‍റെ പരിധിയില്‍ വരുന്ന എട്ട് പോലീസ് സ്റ്റേഷന്‍റെ പുഴ ഭാഗങ്ങളില്‍ പോലീസും നീന്തല്‍ വിദഗ്ധമായ നാട്ടുകാരും ചേർന്നാകും തിരച്ചില്‍ നടത്തുക. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച്‌ സമാന്തരമായും തെരച്ചില്‍ നടത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ ആറു സോണുകളായി തിരിച്ച്‌ 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക.

പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച്‌ സമാന്തരമായും തെരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാൻ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തും. സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതിന് പുറമെ ഇന്നുമുതല്‍ ചാലിയാർ കേന്ദ്രീകരിച്ച്‌ ഒരേസമയം മൂന്ന് രീതിയിലും തിരച്ചില്‍ നടത്തും.