കോളയാട് ഉരുള്‍പൊട്ടല്‍ : ഗോത്ര വര്‍ഗ്ഗ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കോളയാട് ഉരുള്‍പൊട്ടല്‍ : ഗോത്ര വര്‍ഗ്ഗ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
alternatetext

കണ്ണൂർ > കോളയാട് പെരുവയിലെ ചെമ്ബുക്കാവ്, കൊളപ്പ, തെറ്റുമ്മല്‍, പറക്കാട് എന്നീ പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടി. മലവെള്ളപ്പാച്ചിലില്‍ പെരുവ പുഴക്ക് കുറുകെ സ്ഥാപിച്ച ചന്ദ്രോത്ത് പോസ്റ്റ് ഓഫീസ് പരിസരത്തുള്ള നടപ്പാലം ഒലിച്ചുപോയി. ഇതോടെ ഈ പ്രദേശത്തെ താമസക്കാരായ ഗോത്രവർഗ്ഗ കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. ഈ സ്ഥലത്ത് മുൻ വർഷങ്ങളിലും ഉരുള്‍ പൊട്ടലുണ്ടായതിനാല്‍ ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. വാണിയൻക്കണ്ടി നിവാസികളായ ഗോവിന്ദൻ, ചന്തു, മേരി, എന്നിവരുടെ പറമ്ബ് ചൊവ്വാഴ്ച പകല്‍ ഉണ്ടായ ഉരുള്‍പൊട്ടിലില്‍ ഒലിച്ചുപോയി.