ബാറിനു മുന്നിൽ ചേരിതിരിഞ്ഞ് അടി; രണ്ടു പേർക്ക് പരിക്ക്, നാലുപേർ പോലീസ് കസ്റ്റഡിയിൽ

കോതമംഗലം: ചെറിയ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ടാണ് കോതമംഗലം ബാറിനു മുന്നിൽ ഒരു കൂട്ടം ചെറുപ്പക്കാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയത്. ഏറ്റുമുട്ടിയത് രണ്ട് ഗുണ്ടാ സംഘാംഗങ്ങള്‍ ആണെന്നാണ് പോലീസ് പറയുന്നത്. സംഘർഷത്തിൽ സംഘാംഗങ്ങളായ ആലുവ കീഴ്മാട് സ്വദേശി മനാഫ് കരിയാപറമ്പിൽ, നെല്ലിക്കുഴി നാദിർഷ കമ്മത്തുകുടി എന്നിവർ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ പ്രതികളായ ആയിരൂര്‍പാടം സ്വദേശി സിബി ചന്ദ്രന്‍, ഓടക്കാലി സ്വദേശി റഫീഖ്, കോതമംഗലം സ്വദേശികളായ അഭിനന്ദ്,Continue Reading

എടിഎം തകർത്ത് കവർച്ചാശ്രമം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ.

ഇടുക്കി: രണ്ടു ദിവസം മുമ്പ് പണം നിറച്ചു വച്ച നെടുങ്കണ്ടം പാറത്തോട്ടിലെ എടിഎം മെഷീനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കവർച്ചാ സംഘം തകർത്തത്. മെഷീൻ കുത്തി തുറന്നെങ്കിലും പണം അപഹരിക്കാൻ സാധിച്ചില്ല. പിറ്റേന്ന് രാവിലെയെത്തിയ ഡ്രൈവർമാരാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതികളിൽ ഒരാളായ മധ്യപ്രദേശ് മാണ്ട്ല സ്വദേശിയായ റാം സായ് മുർവ്വ് എന്നയാളെ പൂപ്പാറയിൽ നിന്നും മധ്യപ്രദേശ് മാണ്ട്ലസ്വദേശി തന്നെയായ തരുൺ സായ് മുർവ്വ്Continue Reading

രണ്ടുകോടിയോളം രൂപയുടെ സ്വർണം വാങ്ങിയ ശേഷം ചെക്ക് നല്‍കി കബളിപ്പിച്ച്‌ മുങ്ങിയ ദമ്ബതിമാർ അറസ്റ്റില്‍.

തിരുവനന്തപുരം: പ്രമുഖ ജൂവലറിയില്‍നിന്ന് രണ്ടുകോടിയോളം രൂപയുടെ സ്വർണം വാങ്ങിയ ശേഷം ചെക്ക് നല്‍കി കബളിപ്പിച്ച്‌ മുങ്ങിയ ദമ്ബതിമാർ അറസ്റ്റില്‍. ഹരിപ്പാട് പിലാപ്പുഴ കൃഷ്ണകൃപയില്‍ ശർമിള രാജീവ്(40), ഭർത്താവ് എറണാകുളം നെടുമ്ബാശ്ശേരി പുതുവാശ്ശേരി സ്വദേശി ടി.പി.രാജീവ്(42) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റുചെയ്തത്. തലസ്ഥാനത്തെ പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ ശാഖയിലാണിവർ തട്ടിപ്പു നടത്തിയത്. സെപ്റ്റംബർ 17-ന് ജൂവലറിയുടെ പുളിമൂട്ടിലുള്ള ശാഖയിലെത്തിയ പ്രതികള്‍, 1,84,97,100 രൂപയുടെ ആഭരണങ്ങള്‍ വാങ്ങി. വിവിധ ഡിസൈനുകളിലുള്ള മാലകളും വളകളുംContinue Reading

നിയന്ത്രണം നഷ്ട്ടപ്പെട്ട കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, നിരവധിപേർക്ക് പരിക്കേറ്റു.

കോതമംഗലം: ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് നേര്യമംഗലം –അടിമാലി റൂട്ടിൽ നിരവധി യാത്രക്കാരുമായി സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളറ – ആറാം മൈലിനു സമീപം വളവിൽ വച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ബസ് മരത്തിൽ തട്ടിനിന്നതിനാൽ അധിക താഴ്ചയിലേക്ക് പതിക്കാതെ രക്ഷപെട്ടു. സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാർക്കൊപ്പം പിന്നീട് ഫയർഫോഴ്സും, പോലീസും കൂടിച്ചേർന്ന് രക്ഷാദൗത്യം അതിവേഗത്തിലാക്കിContinue Reading

ആത്മഹത്യാ ശ്രമം നടത്തിയ യുവാവിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ വൈകിയെന്ന് പരാതി.

തിരുവനന്തപുരം: പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തിയ യുവാവിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ വൈകിയെന്ന് പരാതി. കരകുളം സ്വദേശി ബൈജു പൂജപ്പുരയില്‍ നടുറോഡില്‍ വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരം മുഴുവൻ പൊള്ളലേറ്റ യുവാവിന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ട്രോളിയും സ്ട്രെച്ചറും ലഭിച്ചില്ല. രോഗിയെ ഏറ്റെടുക്കാൻ അറ്റൻഡറും സ്ഥലത്തുണ്ടായിരുന്നില്ല. മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇയാള്‍ നിലത്തിരുന്നു. ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും പൊള്ളലേറ്റുContinue Reading

dialysis technician

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്പ് സ്കീമിലേയ്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉണ്ടായിരിക്കണം. രജിസ്ട്രേഷനും 1 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ഒക്ടോബർ 16 വൈകിട്ട് 5 മണി.Continue Reading

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2024-25 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഒക്ടോബർ 22 വരെ അപേക്ഷിക്കാം. എൽ.ബി.എസ് സെന്ററിന്റെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കേണ്ടതാണ്. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാഫീസ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ ഒക്‌ടോബർ  24 ന് മുൻപ് നൽകണം. സർക്കാർContinue Reading

ഡ്രൈവിങ്ങിനിടെ ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി പാലിയേറ്റീവ് ജീവനക്കാർ

ഇടുക്കി: കോട്ടയത്തു നിന്നും കട്ടപ്പനയിലേക്ക് സർവ്വീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അവശനായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കട്ടപ്പന ആലടിയിൽ വച്ചാണ് സംഭവം നടന്നത്. സംഭവസമയം യാത്രക്കാരായി ബസിൽ ഉണ്ടായിരുന്ന പാലിയേറ്റീവ് ജീവനക്കാരായ നഴ്സ് അമൽ ആന്റണിയും, ആംബുലൻസ് ഡ്രൈവർ അജേഷും ചേർന്നാണ് പ്രാഥമിക ശുശ്രൂഷ നൽകി ബസ് ഡ്രൈവർ അനീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം വർധിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്ത അനീഷിനെContinue Reading

സംസ്ഥാനത്ത് ഉപവർഗ്ഗീകരണം നടത്തരുത് : സണ്ണി എം. കപിക്കാട് .

മാവേലിക്കര: 2024 ആഗസ്റ്റ് 1 ലെ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിൻ്റെ പട്ടികജാതി സംവരണത്തിൽ ക്രീമിലയറും, സബ്ബ് ക്ലാസിഫിക്കേഷനും നടപ്പിലാക്കണമെന്ന വിധി ഇന്ത്യയിലെ ദളിത്-ആദിവാസി സമൂഹത്തിൻ്റെ വർത്തമാനകാല സ്ഥിതിവിവരങ്ങൾ മനസ്സിലാക്കാതെയുള്ളതും, ഇത് പട്ടികജാതി സമൂഹത്തിൽ വലിയ ഭിന്നത ഉണ്ടാക്കുന്നതുമാണെന്ന് സംവരണ സംരക്ഷണ സമിതി ചെയർമാൻ സണ്ണി M കപിക്കാട് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 341,342 പ്രകാരം പട്ടിക ജാതി, പട്ടികവർഗ്ഗങ്ങളെ നിർണ്ണയിക്കാനുള്ള അധികാരം ഇന്ത്യൻ പാർലമെൻ്റിനും, രാഷ്ട്രപതിക്കു മാണെന്നിരിക്കെ,Continue Reading

ക്ഷേത്ര ഭണ്ഡാരവും, വൈദ്യുതപോസ്റ്റും തകർത്ത് തങ്കളം നാലുവരിപ്പാതയിൽ വാഹനാപകടം.

കോതമംഗലം: ഞായറാഴ്ച പുലർച്ചെയാണ് തങ്കളം നാലുവരിപ്പാതയിൽ ഇളമ്പ്ര പാലായത്തു കാവിനുസമീപം വാഹനാപകടമുണ്ടായത്. കാർ യാത്രികർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ ഉണ്ടായിരുന്ന ക്ഷേത്ര ഭണ്ഡാരം ഇടിച്ചു തകർക്കുകയും, ശേഷം അൽപ്പം മാറിയുണ്ടായിരുന്ന വൈദ്യുതപോസ്റ്റിലും ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ സാരമായി തകർന്ന കാറിനു മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നു.Continue Reading