കഞ്ചാവു ബീഡി കത്തിക്കാൻ എക്സൈസ് ഉദ്യോഗസ്ഥരോട് തീപ്പെട്ടി ചോദിച്ച് യുവാക്കൾ

ഇടുക്കി: അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തീപ്പട്ടി അന്വേഷിച്ച് ചെന്നത്. കുട്ടികളുടെ പ്രായവും, പെരുമാറ്റ രീതിയും കണ്ട ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവും, ഹാഷിഷ് ഓയിലും പിടികൂടിയത്. നിലവിൽ കേസെടുത്ത എക്സൈസ് സംഘം കുട്ടികൾക്ക് കഞ്ചാവ് ലഭിച്ച സ്രോതസിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Continue Reading

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍Continue Reading

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്:മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. വിചാരണ നീളുകയാണെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സതീഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ പങ്കില്ലെന്ന് വ്യക്തമാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ്Continue Reading

rain

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഒരാഴ്‌ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴ ലഭിക്കാനിടയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. കാസർകോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചുContinue Reading

പിപി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി പരിഗണിക്കും

എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ദിവ്യയെ സംബന്ധിച്ചടുത്തോളം അതി നിര്‍ണായകമാണ് കോടതിയുടെ ഇടപെടല്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത. അഴിമതിക്കെതിരെ സദുദ്ദേശപരമായിContinue Reading

തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ കേരളം രംഗത്ത്

തൃശൂർ : തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ കേരളം രംഗത്ത്. കേന്ദ്രത്തിന്റെ ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നതാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്ര സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു. ഉത്തരവിലെ 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂർണമായും ഉള്‍ക്കൊണ്ടാല്‍ തൃശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിൻകാട് മൈതാനത്ത് വച്ച്‌ കരിമരുന്ന് പ്രയോഗം നടത്താനാവില്ലെന്ന് മന്ത്രി പറഞ്ഞു, 35Continue Reading

മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ രണ്ടുപേർ അറസ്റ്റിലായി. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണൻ (48), കിഴക്കമ്ബലം സ്വദേശി രാജേന്ദ്രൻ (34) എന്നിവരാണ് മട്ടാഞ്ചേരിയില്‍ ഡ്രോണ്‍ പറത്തി കുടുങ്ങിയത്. റെഡ് സോണ്‍ മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനാണ് അറസ്റ്റ്. കൊച്ചി നഗരത്തിലെ നേവല്‍ ബേസ്, ഷിപ്‌യാഡ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിൻ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, മറൈൻ ഡ്രൈവ്, ബോള്‍ഗാട്ടി, പുതുവൈപ്പ് എല്‍എൻജി ടെർമിനല്‍, ബിപിസിഎല്‍, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർContinue Reading

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. ഗൻദെർബല്‍ ജില്ലയിലുള്ള ഗഗൻഗിറിലാണ് ഭീകരരുടെ ആക്രമണത്തില്‍ ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡോക്ടറാണ്. മരിച്ച ബാക്കിയുള്ളവർ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.ആക്രമത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു.Continue Reading

rain

തിരുവനന്തപുരം: ആൻഡമാൻ കടലില്‍ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ചയോടെയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഈ ന്യൂനമർദ്ദം മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറുകയും ഒഡീഷ-ബംഗാള്‍ തീരത്തേക്ക് നീങ്ങുകയും ചെയ്യും. ദന എന്നാണ് ഈ ചുഴലിക്കാറ്റിനിട്ടിരിക്കുന്ന പേര്. അതേസമയം, കേരളത്തില്‍ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്Continue Reading

ആലുവയില്‍ ഏഴ് സ്ത്രീകളടക്കം 12 അംഗ പെണ്‍വാണിഭ സംഘം പിടിയില്‍

കൊച്ചി : ആലുവയില്‍ ഏഴ് സ്ത്രീകളടക്കം 12 അംഗ പെണ്‍വാണിഭ സംഘം പിടിയില്‍. റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ആലുവ ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. മൂന്ന് മുറികളില്‍ നിന്നാണ് ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടിയത്. കൂടാതെ ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാരും പിടിയിലായി . മുറിയുടെContinue Reading