എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു. പരിയാരം മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരനാണ് പ്രശാന്ത്. സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. സർക്കാർ സ‍ർവീസില്‍ റഗുലറൈസ്‌ ചെയ്യാനുള്ളവരുടെ പട്ടികയില്‍ പ്രശാന്തും ഉണ്ടായിരുന്നു. സർക്കാർ സർവീസിലിരിക്കെ പെട്രോള്‍ പമ്ബിന് അപേക്ഷിച്ചതും കൈക്കൂലി നല്‍കിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമാണെന്നും സസ്പെന്‍ഷൻ ഓർഡറില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിനും അച്ചടക്കContinue Reading

എൻ.എൻ. കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിർത്താനും തയാറാവണം:കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: എൻ.എൻ. കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിർത്താനും തയാറാവണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്തെഴുതി. മാധ്യമങ്ങള്‍ പട്ടികളെപ്പോലെ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിലും മാന്യമായ പെരുമാറ്റം ഇനിയും പ്രതീക്ഷിക്കുന്നതില്‍ അർത്ഥമില്ലാത്ത വിധത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് പോരാട്ട മുഖത്ത് നില്‍ക്കുന്ന സന്ദർഭത്തില്‍ മാധ്യമ പ്രവർത്തകരെ തെരുവില്‍ ഇറക്കുന്നത് എത്രമാത്രം ഉചിതമായിരിക്കും എന്നും നേതൃത്വം ആലോചിക്കേണ്ടതുണ്ടെന്നും കെയുഡബ്ല്യുജെContinue Reading

സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

നിലമ്പുർ : മലപ്പുറം നിലമ്ബൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. അകമ്ബാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദാണ് പിടിയിലായത്. സംഭവം നടന്ന് നാലുമാസത്തിന് ശേഷമാണ് നിലമ്ബൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് ഇയാളുടെ അതിക്രമമുണ്ടായത്. തനിച്ച്‌ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടർന്ന പ്രതി, എരഞ്ഞിമങ്ങാട് ഫോറസ്റ്റ് ഓഫീസിനു സമീപം എത്തിയപ്പോള്‍Continue Reading

ടെലഗ്രാം ആപ്പിലൂടെ സാമ്പത്തികതട്ടിപ്പ്; ഒരു കോടിയിൽപ്പരം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി രംഗത്ത്.

കൂത്താട്ടുകുളം: സോഷ്യൽ മീഡിയയിലൂടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്ന വാർത്തകൾ നിരന്തരം വന്നു കൊണ്ടിരിക്കുമ്പോഴും, ചതിക്കുഴികളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകുമ്പോഴും ടെലഗ്രാം ആപ്പിലൂടെ ഒരു കോടിയിൽപ്പരം രൂപ നഷ്ടപ്പെടുത്തിയ യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. ക്രിപ്റ്റോ കറൻസിയുടെ പേരിൽ ടെലഗ്രാം അക്കൗണ്ടിൽ ചേർത്ത കൂത്താട്ടുകുളം സ്വദേശിയായ യുവാവിന് നാല്പതു ശതമാനം പലിശ വാഗ്ദാനം നൽകിയാണ് ഒരു മാസത്തിനിടെ പലപ്പോഴായി ഒരു കോടി ഇരുപതു ലക്ഷം രൂപ അജ്ഞാതസംഘം തട്ടിയെടുത്തത്. ടെലഗ്രാം ഗ്രൂപ്പ്Continue Reading

rain

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിന്‍റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാള്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഏഴുജില്ലകളില്‍ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആണവ. ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍Continue Reading

ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത

ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കൈക്കൂലി ആരോപണത്തില്‍ താൻ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്‍റെ അന്വേഷണസംഘത്തിന് മുന്നില്‍ പ്രശാന്ത്. പ്രിൻസിപ്പല്‍ ഇൻചാർജ്, സൂപ്രണ്ട് എന്നിവരില്‍ നിന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണത്തിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയും, മെഡിക്കല്‍ വിദ്യാഭ്യാസ ജോയിൻ ഡയറക്ടറും അടങ്ങുന്ന സംഘമാണ് പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്‌ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.Continue Reading

പെരുമഴയും, അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും; ഒഴുക്കിൽപെട്ട് വയോധിക മരണമടഞ്ഞു.

കോതമംഗലം: ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് വണ്ണപ്പുറം – കോട്ടപ്പാറ റോഡിൽ കൂവപ്പുറത്ത് ഉണ്ടായ മലവെള്ളപാച്ചിലിൽ പെട്ട് തേവരുകുന്നേൽ ദിവാകരന്റെ ഭാര്യ ഓമന(65) യാണ് മരണമടഞ്ഞത്. വണ്ണപ്പുറം മേഖലയിൽ വൈകിട്ട് നാലുമണി മുതൽ ശക്തമായ മഴയാണ് പെയ്തത്. പണി കഴിഞ്ഞ് ഓമനയും, ഭർത്താവ് ദിവാകരനും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലെ കൈത്തോട് മുറിച്ചു കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ മല വെള്ളപ്പാച്ചിൽ ഉണ്ടായത്. രണ്ടു പേരും ഒഴുക്കിൽ പെട്ടെങ്കിലും പരിക്കുകളോടെ ദിവാകരൻContinue Reading

മരിച്ചവരുടെ പേരുകള്‍ റേഷൻ കാർഡില്‍ നിന്ന് നീക്കം ചെയ്യാൻ വൈകിയാല്‍ എന്തുസംഭവിക്കും ?

മരിച്ചവരുടെ പേരുകള്‍ റേഷൻ കാർഡില്‍ നിന്ന് നീക്കം ചെയ്യാൻ വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്‍റെ വില പിഴയായി ഈടാക്കുകയാണ് ചെയ്യുക. മരിച്ചവരുടെ പേരുകള്‍ക്ക് പുറമെ കേരളത്തിനു പുറത്തുള്ളവരുടെ വിവരവും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതുണ്ട്. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചത്. മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി റേഷന്‍Continue Reading

ഒളിവില്‍ പോയ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ മടിച്ച്‌ പൊലീസ്.

കണ്ണൂർ: പാർട്ടിയും സർക്കാറും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞ് 24 മണിക്കൂർ പിന്നിട്ടിട്ടും ദിവ്യ എവിടെയെന്നുപോലും പൊലീസ് അന്വേഷിക്കുന്നില്ല. നവീൻ ബാബു മരിച്ച്‌ എട്ടാം ദിവസമായിട്ടും ദിവ്യയുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നില്ല. ഇരിണാവിലെ വീട്ടില്‍നിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് പൊലീസിന് ആകെയുള്ള വിവരം. എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയ യോഗത്തില്‍ പങ്കെടുത്ത കലക്ടർ അരുണ്‍ കെ. വിജയൻ, ഡെപ്യൂട്ടി കലക്ടർമാർ ഉള്‍പ്പെടെയുള്ള മിക്കവരുടെയും മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.Continue Reading

ലോഗോ പരിഷ്‌കരിച്ച്‌ ബിഎസ്‌എന്‍എല്‍.

ലോഗോ പരിഷ്‌കരിച്ച്‌ ബിഎസ്‌എന്‍എല്‍. കണക്ടിങ് ഇന്ത്യ എന്നത് മാറ്റി കണക്ടിങ് ഭാരത് എന്നാണ് മാറ്റം വരുത്തിയത്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ദേശീയ പതാകയിലെ നിറങ്ങളും നല്‍കി. ഇന്ത്യയുടെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഡല്‍ഹിയിലെ ബിഎസ്‌എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്. സുരക്ഷിതമായും വിശ്വസനീയമായും താങ്ങാവുന്ന ചെലവിലും ഭാരതത്തെ ബന്ധിപ്പിക്കുകയെന്നതിനെയാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ബിഎസ്‌എന്‍എല്‍ വ്യക്തമാക്കിContinue Reading