എംഡിഎംഎയുമായി രണ്ട് യുവാക്കളെ തൃശൂര്‍ അന്തിക്കാട് പോലീസ് പിടികൂടി.

തൃശൂര്‍: വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച്‌ വില്‍പ്പനക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കളെ തൃശൂര്‍ അന്തിക്കാട് പോലീസിന്റെ പിടികൂടി. 8.63 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും കണ്ടെടുത്തു. തൃശ്ശൂര്‍ ആമ്ബല്ലൂര്‍ സ്വദേശികളായ ശ്രീകാന്തിനെയും അനുലാലിനെയുമാണ് അന്തിക്കാട് പോലീസ് പിടികൂടിയത്. 25 വയസാണ് ഇരുവര്‍ക്കും. രണ്ട് പേര്‍ ലഹരി മരുന്നുമായി എത്തിയതായി ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്റയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ പോലീസ് സംഘം നടത്തിയ തെരച്ചിലിലാണ് പഴുവിലുള്ള കോളേജിന്Continue Reading

ജൂലൈ 17ന് തിരുവനന്തപുരത്ത് മദ്യ നിരോധനം

തിരുവനന്തപുരം: കര്‍ക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ജൂലൈ 17ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യ ശാലകളുടെയും പ്രവര്‍ത്തനം നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. സ്ത്രീകള്‍ അടക്കമുള്ളവര്‍ ബലി തര്‍പ്പണത്തിന് എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായായാണ് നടപടി. ജൂലൈ 16 രാത്രി 12 മുതല്‍ ജൂലൈ 17 ഉച്ചക്ക് രണ്ട് വരെയാണ് നിരോധനം.Continue Reading

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീലസന്ദേശമയച്ച പിഡിപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.

കൊച്ചി: പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. അബ്ദുൽ നാസർ മദനി കേരളത്തിൽ എത്തിയതുമുതൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നിസാർ ആശുപത്രി റിപ്പോർട്ടുകൾ നൽകാമെന്ന് വ്യാജേന മാധ്യമ പ്രവർത്തകയുടെ ഫോൺ നമ്പർ കൈക്കലാക്കുകയും, പിന്നീട് അശ്ലീലമെസേജുകൾ അയക്കുകയുമായിരുന്നു. മാധ്യമപ്രവർത്തക പരാതിപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടി എടുത്തതും, പാർട്ടി നേതൃസ്ഥാനത്തുനിന്നും മാറ്റിയതും. തുടർന്ന് പാർട്ടി നടത്തിയ അന്വേഷണത്തിലാണ് നിസാർ തെറ്റ് ചെയ്തെന്നും, അത് പാർട്ടിക്ക് വലിയ മാനക്കേടുണ്ടാക്കിയെന്നും,Continue Reading

അതിരപ്പിള്ളിയില്‍ ആനക്കയത്ത് വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം.

തൃശൂര്‍: അതിരപ്പിള്ളിയില്‍ ആനക്കയത്ത് വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം. ബൈക്കില്‍ എത്തിയ തൃശൂര്‍ സ്വദേശി രോഹിത്, എറണാകുളം സ്വദേശിനി സോന എന്നിവര്‍ക്ക് പരിക്കേറ്റു. വൈകിട്ട് 5.30 ഓടെയാണ് സംഭവം നടന്നത്. പത്ത് ബൈക്കുകളിലായി 20 പേരുടെ സംഘമാണ് ആനക്കയത്തേക്ക് എത്തിയത്. ഇവര്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. രോഹിത്തിന്റെ കാലില്‍ ചവിട്ടി തുമ്ബിക്കൈ ഉപയോഗിച്ച്‌ വലിച്ചെറിയാന്‍ ശ്രമിച്ചു. രോഹിത്തിനെയും സോനയേയും ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Continue Reading

സുന്ദര ഗാനങ്ങളുമായി നീതി എത്തുന്നു.

സുന്ദരമായ മെലഡി ഗാനങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ, വ്യത്യസ്തമായ മികച്ച അഞ്ചു് ഗാനങ്ങളുമായി എത്തുകയാണ് ഡോ.ജസ്സി സംവിധാനം ചെയ്യുന്ന നീതി എന്ന സിനിമ .മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പിന്നണി പാടുന്ന ട്രാൻസ്ജെൻഡർ ഗായികയുടെ രണ്ട് ഗാനങ്ങളാണ് ഇതിൽ മികച്ചു നിൽക്കുന്നത്.ഇതിൽ ട്രാൻസിണ്ടേഴ്‌സിൻ്റെ ജൽസ ഗാനം ഏറ്റവും മികച്ചു നിൽക്കുന്നു. മഞ്ഞ നിലാ കുളിരണിഞ്ഞ് എന്നു തുടങ്ങുന്ന ഈ ഗാനം എല്ലാ പ്രേക്ഷകരെയും ആകർഷിയ്ക്കും. ട്രാൻസെണ്ടേഴ്സായ, കാസർകോഡ്Continue Reading

പൊരിങ്ങൽകുത്ത് ഡാം: സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തി

പൊരിങ്ങൽകുത്ത് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ വിലയിരുത്തി. മഴയുടെ തോത് കൂടി പൊരിങ്ങൽകുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ യോഗത്തിൽ വിലയിരുത്തി. ചാലക്കുടി മേഖലയിലെ അപകടകരമായ മരങ്ങൾ മുറിച്ച് നീക്കാനുള്ള നടപടിയുണ്ടാകണമെന്നും വെള്ളം കയറിയ സ്ഥലങ്ങൾ കാണാനെത്തുന്ന സന്ദർശകരെ നിയന്ത്രിക്കണമെന്നും ടി ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ വീഡിയോ കോൺഫറൻസ്Continue Reading

ട്രെയിൻ ടിക്കറ്റ് നിരക്കില്‍ 25 ശതമാനത്തിന്റെ ഇളവ് നല്‍കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ.

ട്രെയിൻ ടിക്കറ്റ് നിരക്കില്‍ 25 ശതമാനത്തിന്റെ ഇളവ് നല്‍കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ട്രെയിൻ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. വന്ദേ ഭാരത് ഉള്‍പ്പടെ ട്രെയിനുകളിലെ എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയുടെ നിരക്കാണ് 25 ശതമാനം കുറയ്ക്കാനാണ് തീരുമാനം.എസി ചെയര്‍കാര്‍ സൗകര്യമുള്ള ട്രെയിനുകള്‍ക്ക് ഇളവ് പ്രഖ്യാപിക്കാനുള്ള അധികാരം സോണല്‍ റെയില്‍വേകളെ ഏല്‍പ്പിക്കാനും തീരുമാനമായി. ലക്ഷ്വറി കോച്ചുകളായ അനുഭൂതി, വിസ്താഡോം കോച്ചുകള്‍കടക്കം എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകള്‍ക്കും ഈContinue Reading

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു.

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംഘര്‍ഷത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2024 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനുമാണ് കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിംഗ് ബൂത്തുകളില്‍ ബാലറ്റ് പെട്ടികള്‍ നശിപ്പിച്ചു.Continue Reading

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതല്‍ അപേക്ഷിക്കാം.

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതല്‍ അപേക്ഷിക്കാം.രാവിലെ 10 മുതല്‍ https://hscap.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കാം. മുഖ്യ അലോട്മെന്റിനു ശേഷം സ്കൂളുകളില്‍ മെച്ചമുള്ള സീറ്റുകളുടെ വിവരം ഇതേ വെബ്സൈറ്റില്‍ രാവിലെ 9ന് പ്രസിദ്ധപ്പെടുത്തും. ഓരോ സ്കൂളുകളിലും വിവിധ കോമ്ബിനേഷനുകളില്‍ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഇതില്‍നിന്ന് മനസിലാക്കാം. ഇതു പരിശോധിച്ചുവേണം ഓപ്ഷൻ നല്‍കാൻ. ബുധനാഴ്ച വരെ അപേക്ഷ സ്വീകരിക്കും. ആദ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവര്‍ പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത്Continue Reading

രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസ്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ് . ഈ മാസം 12ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച്‌ പാര്‍ട്ടി മൗന സത്യാഗ്രഹം സംഘടിപ്പിക്കും.രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് കോണ്‍ഗ്രസിനു ആത്മവിശ്വാസം നല്‍കുന്നത് . രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെContinue Reading